NEWS

പു ക സ കണ്ണൂർ ജില്ലാ സമ്മേളനം 2013 മെയ് 19 ന് തളിപ്പറമ്പിൽ വച്ച് പ്രഭാവർമ്മ പങ്കെടുക്കുന്നു.Online ചർച്ചകൾ വിഷയം 1. "കണ്ണുരിന്റെ ജാതി - മത ചിന്തകൾ" നിങ്ങളുടെ അഭിപ്രായങ്ങൾ spremesan@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുമല്ലൊ.
മുഖം 
    മൂല്യാവബോധവും മതനിരപേക്ഷയും ശാസ്ത്രബോധവും ദേശാഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയും സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരേ കലാസാഹിത്യ മേഖലകളിലൂടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനം നടത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം. ഈ ലക്ഷ്യം നിറവേറ്റുന്ന കലാസാഹിത്യ പ്രവര്‍ത്തകരുടെ ഒരു പൊതുവേദിയായി സംഘടന പ്രവര്‍ത്തിക്കുന്നു.  ഭാരതീയസംസ്കൃതിയുടെ വൈവിധ്യം തിരിച്ചറിയുന്നവരും, ജനാധിപത്യ സംസ്ക്കാരം ജീവിതത്തില്‍ പുലര്‍ത്തുന്നവരും മനുഷ്യ പുരോഗതിയില്‍ താല്‍പര്യമുള്ളവരുമായ എല്ലാ സാംസ്കാരികപ്രവര്‍ത്തകര്‍ക്കും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാം.
     കലാസാഹിത്യ രംഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, സര്‍ഗ്ഗ പ്രക്രിയയെ സഹായിക്കുന്ന തരത്തില്‍ സൃഷ്ടികളെ സാമൂഹികവും സൌന്ദര്യശാസ്ത്രപരവുമായ വീക്ഷണത്തോടെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക, ഇതിനായി സിംബോസിയങ്ങള്‍ സെമിനാറുകള്‍, സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുക, ചര്‍ച്ച ചെയ്യപ്പെടുന്ന പ്രബന്ധങ്ങള്‍ വേണ്ട തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കുക, സൌഹൃദ സദസുകള്‍ സംഘടിപ്പിക്കുക, സാഹിത്യരംഗത്തെ പിന്‍‌തിരിപ്പന്‍ പ്രവര്‍ത്തനം തടയുക, നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആശയസമരത്തിന്റെ വേദിയെന്ന നിലക്ക് ഫിലിം സൊസൈറ്റികള്‍ രൂപപ്പെടുത്തുക, ജനങ്ങളുടെ വായനശീലം വളര്‍ത്തുന്നതിന് ഗ്രന്ഥശാലകളേയും വായനശാലകളേയും സജ്ജമാക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ പുരോഗമന കലാസാഹിത്യ സംഘം നടത്തുന്നു.